Search Athmeeya Geethangal

1188. യേശു മഹോന്നതനേ! ദിനവും കൃപ 
Lyrics : I.M.
യേശു മഹോന്നതനേ! ദിനവും കൃപ ചൊരിഞ്ഞിടണമേ
കൂരിരുളിന്‍ നടുവില്‍ നീ വഴികാട്ടിടണേ
 
1   പ്രതികൂലമേറൂമീ മരുവാസമെന്നും അനുകൂലമാക്കുമവന്‍
     ബലഹീനനായിടിലും-എന്നും ബലം തരും നാഥനവന്‍-
 
2   ഉറ്റവരേവരും മാറിടുമെങ്കിലും ഉടയവനേശുവുണ്ട്
     നിന്ദിതനായിടിലും-പാരില്‍ നിന്‍കൃപമതിയെനിക്ക്
 
3   മാറാത്ത മാറയാണിന്നിവിടം മാറുന്ന സ്നേഹിതരും
     മാറ്റമില്ലാത്തവനായി നിത്യം മനുവേലന്‍ കൂടെയുണ്ട്-
 
4   എന്നു നീ വന്നിടുമെന്‍ നാഥനേ! എന്നാധിയകറ്റിടുവാന്‍
     നിന്നോടു ചേര്‍ന്നിടുവാന്‍-കാന്താ! എന്നുള്ള വാഞ്ഛിക്കുന്നു-  

 Download pdf
33907140 Hits    |    Powered by Revival IQ