Search Athmeeya Geethangal

1185. യേശു മഹോന്നതനേ! ആശ്രിത 
Lyrics : P.P.G.
രീതി: യേശു എന്നടിസ്ഥാനം
         
യേശു മഹോന്നതനേ! ആശ്രിത വത്സലനേ
ആശിഷമേകിടേണം ആശയില്‍ കെഞ്ചിടുന്നേന്‍
 
1   കണ്ണുനീര്‍ തിങ്ങും പാരില്‍ ജീവിതപാത-പാരം
     ഭദ്രമായ് കാത്തിടേണം കാരുണ്യനാമേശുവേ!
 
2   ക്ഷീണരായ് തീരാതെങ്ങള്‍ മാധുര്യമേറും-ദിവ്യ
     നിത്യ വചസ്സിന്‍ മോദം സന്തതമരുളേണം-
 
3   ആവശ്യഭാരവുമായ് വന്നിതാ ഞങ്ങള്‍ മുന്നില്‍
     യാചന നല്‍കിടേണം ജീവദയാപരനേ-
 
4   ആകുലവേളകളില്‍ പ്രാര്‍ത്ഥന കേള്‍ക്കണമേ
     ശാശ്വത ശാന്തിയേകും കര്‍ത്താവേ! യേശുനാഥാ!-

 Download pdf
33907113 Hits    |    Powered by Revival IQ