Search Athmeeya Geethangal

723. ആരുമില്ല നീയൊഴികെ ചാ 
Lyrics : T K Samuel, Elanthur
ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ
         
          നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്ന മാനസം
          നിന്തിരുമാറില്‍ ചാരുമ്പോഴല്ലാ-
          താശ്വസിക്കുമോ ആശ്വസിക്കുമോ?
 
1   എളിയവര്‍ നിന്‍മക്കള്‍ക്കീ ലോകമേതും
     അനുകൂലമല്ലല്ലോ നാഥാ!
     വലിയവനാം നീയനുകൂലമാണെന്‍
     ബലവും മഹിമയും നീ താന്‍-
 
2   പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
     പ്രിയലേശമില്ലാതെയാകും
     പ്രിയനെ നിന്‍സ്നേഹം കുറയാതെ എന്നില്‍
     നിയതം തുടരുന്നു മന്നില്‍
 
3   ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും
     എവിടെയാണെന്‍റെ സഹായം ?
     വരുമെന്‍ സഹായമുലകമാകാശ
     മിവയുളവാക്കിയ നിന്നാല്‍-
 
4   മരുവില്‍ തന്‍പ്രിയനോടു ചാരിവരും സഭയാം
     തരുണീമണി ഭാഗ്യവതി തന്നെ
     മരുഭൂമിവാസം തരുമൊരു ക്ലേശം
     അറിയുന്നേയില്ലവള്‍ ലേശം-  

 Download pdf
48672673 Hits    |    Powered by Oleotech Solutions