Search Athmeeya Geethangal

39. യേശുമഹേശനേ നമോ ക്ലേശ 
യേശുമഹേശനേ നമോ
ക്ലേശ വിനാശനേ നമോ
 
1   കരുണാസാഗരാ ദേവകുമാരാ
     പാരിതില്‍ വന്ന മഹേശാ-
 
2   ഗത്ശമനയില്‍ ഹൃദയം തകര്‍ന്നു
     രക്തം വിയര്‍ത്ത ദേവേശാ-
 
3   ലോകത്തിന്‍ പാപം പരിഹരിപ്പാനായ്
     ക്രൂശു ചുമന്ന സര്‍വ്വേശാ-
 
4   മരിച്ചുയിര്‍ത്തെഴുന്ന ജീവന്‍റെ നാഥാ
     പരമോന്നത ശ്രീശാ-
 
5   അഗതികള്‍ക്കാശ്രയമാം ജഗദീശാ
     അനുപമസ്നേഹസ്വരൂപാ-
 
6   ധരണിമേല്‍ വീണ്ടും വന്നു സഹസ്രം
     വര്‍ഷങ്ങള്‍ വാഴും നരേശാ-

 Download pdf
33906980 Hits    |    Powered by Revival IQ