Search Athmeeya Geethangal

359. യേശു മഹേശാ, നിന്‍ സന്നിധിയില്‍ 
Lyrics : K.V.S
1   യേശു മഹേശാ, നിന്‍ സന്നിധിയില്‍ ഞങ്ങള്‍
     ആശയോടെ ഇതാ വന്നിടുന്നേ-ദയ
     ലേശമുദിക്കുവാന്‍ കൈ തൊഴുന്നേ
 
2   ക്ഷീണരായുള്ളോരി ഞങ്ങള്‍ തന്നുള്ളത്തിന്‍
     ദീനതയത്രയും തീര്‍ത്തിടണേ-എല്ലാ ന്യൂനതയും നീക്കി കാത്തിടണേ
 
3   കൂരിരുള്‍ ശുദ്ധ വെളിച്ചമായ് മാറ്റുന്ന
     വേറൊരു ശക്തിമാന്‍ ഭൂവിലുണ്ടോ? ഇത്ര
     കൂറുള്ള നായകന്‍ വാനിലുണ്ടോ?
 
4   തീയിനെപ്പോലും തണുപ്പിക്കും തൃക്കരം
     ഈയടിയാര്‍ മേല്‍ നീ വയ്ക്കണമേ നിന്‍റെ
     കായപ്രദര്‍ശനം നല്‍കേണമേ-
 
5   നിന്‍മൊഴി കേള്‍പ്പാന്‍ കൊതിക്കുന്നു കര്‍ണ്ണങ്ങള്‍
     നന്മയെനിക്കതാലുണ്ടായ് വരും-സര്‍വ്വ
     തിന്മയും നീങ്ങി സുഖമുയരും-
 
6   വന്നിടണേ യേശു മന്നവനേ, ഞങ്ങള്‍
     നന്നായുണര്‍ന്നു തെളിഞ്ഞിടുവാന്‍-സഭ   
     യൊന്നായി വാനിലുയര്‍ന്നിടുവാന്‍-       

 Download pdf
33907220 Hits    |    Powered by Revival IQ