Search Athmeeya Geethangal

970. യേശു മഹേശന്‍ താന്‍ വാന 
Lyrics : W.P.G
           
രീതി: പരിശുദ്ധാത്മാവേ ശക്തി
         
യേശു മഹേശന്‍ താന്‍ വാനവിതാനത്തില്‍
വന്നിടുവാനിതാ സമയമായ് പ്രിയരേ ഒരുങ്ങിടാം നാം വേഗം
 
1   കരുതലോടിനി നാം കാത്തിരിക്കാം കരുണയിന്‍ സമ്പന്നനായവനെ
     കരങ്ങളാല്‍ നടത്തിയ കൃപയോര്‍ക്കാം കണ്ണുനീര്‍ തൂകിടാം-
 
2   ലൗകിക സുഖങ്ങള്‍ വിട്ടോടാം ലോകത്തിന്‍ ലാഭങ്ങള്‍ വെറുത്തിടാം
     യോസേഫിന്‍ ധീരത കാട്ടിടാം മിര്യാമിന്‍ ഗാനം പാടാം-
 
3   മറന്നിടാം മിസ്രയിമിന്‍ ചൂളകളെ പിറുപിറുപ്പൊക്കെയകറ്റിടാം
     സ്നേഹത്തിന്‍ കൊടിക്കീഴിലണിനിരക്കാം ഒന്നായി മുന്നേറാം-
 
4   ചെങ്കടല്‍ രണ്ടായ് പിളര്‍ന്നിടും പുതുവഴി മുന്നില്‍ തുറന്നിടും
     വൈരികളെല്ലാമമര്‍ന്നിടും വിജയം നാം നേടും-               

 Download pdf
33906771 Hits    |    Powered by Revival IQ