Search Athmeeya Geethangal

1157. യേശു മഹേശന്‍ ആശ്രിതര്‍ക്കെല്ലാം 
Lyrics : E.K.G.
യേശു മഹേശന്‍ ആശ്രിതര്‍ക്കെല്ലാം ആശ്വാസമരുളാന്‍ വല്ലഭനല്ലോ
നാശത്തിന്നിരയായ് തീര്‍ന്നോരെയെല്ലാം
ഈശനിന്‍ രുധിരം വീണ്ടിടുമല്ലോ
 
1   മരണത്തിന്‍ ഭീകര വാഴ്ചയില്‍ ലോകം ശരണമില്ലാതെ വലയുവതെന്തേ?
     കുരിശിലെ മരണം മൂലമിതാ വന്‍നരകത്തിന്‍ ഭയമെല്ലാം അസ്തമിച്ചല്ലോ
 
2   ആശ്രയഹീനരായ് വലയുന്നോരേ യേശുവിന്നരികേ അണയുക വേഗം
     മറ്റൊരു മാര്‍ഗ്ഗം മന്നിതിലുണ്ടോ? മറ്റൊരു രക്ഷകന്‍ വന്നിട്ടുണ്ടോ?-
 
3   തന്നുടെ സന്നിധൗ വന്നിടുന്നോര്‍ക്കു ഖിന്നത തീര്‍ന്നു മന്നിതിലെന്നും
     മന്നവന്‍ പാദേ വീണു നമിക്കാം പിന്നവന്‍ ചെയ്യും നന്മകളോതാം

 Download pdf
33907110 Hits    |    Powered by Revival IQ