Lyrics : T.K.യേശു മഹേശനെ ഞാന്‍ ചിന്തിപ്പതെ-ന്നുള്ളത്തിന്നാനന്ദമേ
1 ഈശനുടെ തിരു സന്നിധി ചേര്‍ന്നിനി
വിശ്രമം ചെയ്തു തന്റെ തിരുമുഖം കാണ്മതത്യാനന്ദമേ-
2 വാനസൈന്യങ്ങളും മാനുഷജാലവും
ഊനമില്ലാതെ നിന്നെ വര്‍ണ്ണിക്കുവാന്‍ സാദ്ധ്യമതാകയില്ല-
3 മാനുഷരക്ഷകാ നിന്നുടെ നാമംപോല്
വാനിലും ഭൂമിയിലും ഇല്ലേയൊരു നാമം നിനപ്പതിന്നു-
4 ഉള്ളം നുറുങ്ങിയോര്‍ക്കുള്ള പ്രത്യാശയും
നല്ല പ്രസാദവും നീ സര്‍വ്വേശ്വരാ സൗമ്യതയുള്ളവര്ക്കേ-
5 എത്ര ദയാപരന്‍ വീഴുന്നവര്ക്കേശു
എത്ര നല്ല ഗുണവാന്‍ തേടിടുന്ന മര്‍ത്യഗണങ്ങള്‍ക്കു താന്‍-
6 കണ്ടിടും മാനവര്ക്കെന്തൊരാഹ്ലാദം നീ
ഉണ്ടോ നാവും പേനയും വര്‍ണ്ണിക്കുവാന്‍ ആ നല്ല സന്ദര്‍ഭത്തെ-
7 യേശുവിന് സ്നേഹമതെന്തെന്നു ചൊല്ലുവാന്‍
ആസ്വദിച്ചോര്ക്കല്ലാതെ മറ്റാര്ക്കുമസാദ്ധമറിഞ്ഞിടുവാന്
![](images/PDF.gif)
Download pdf