Lyrics : P.V.T.യേശുമതിയെനിക്കേശു മതിയെനി-
ക്കേശു മതിയെനിക്കെന്നേക്കും-എന്‍
യേശു മാത്രം മതിയെനിക്കെന്നേക്കും
1 ഏതു നേരത്തുമെന്‍ ഭീതിയകറ്റി സ-മ്മോദമോടെന്നെ കാക്കുവാന്‍ സ-
മ്മോദമോടെയെന്നെ നിത്യം കാക്കുവാന്‍
2 ഘോരവൈരിയോടു പോരിടുവതിന്നു ധീരതയെനിക്കു നല്കുവാന്-നല്ല
ധീരതയെനിക്കു നല്കുവാന്-
3 ക്ഷാമം വസന്തകളാലെ ലോകമെങ്ങും ക്ഷേമമില്ലാതായി വന്നാലും-ഞാന്‍
ക്ഷേമമില്ലാത്തവനായി തീര്‍ന്നാലും-
4 ലോകത്തിലെനിക്കു യാതൊന്നുമില്ലാതെ വ്യാകുലപ്പെടേണ്ടി വന്നാലും-ഞാന്‍
വ്യാകുലപ്പെടുവാനിട വന്നാലും-
5 യേശുവുള്ളതിനാല്‍ ക്ലേശിപ്പിതിനിട ലേശമില്ലയതു നിര്‍ണ്ണയം-ലവ
ലേശമില്ലയതു നിര്‍ണ്ണയം-
P.V.T
![](images/PDF.gif)
Download pdf