Search Athmeeya Geethangal

873. യേശു മതി എന്നേശു മതി ശാ 
Lyrics : K.A.A
1   യേശു മതി എന്നേശു മതി ശാശ്വതമായെന്നാശ്രയമായ്
     ആകുലമകന്നെന്‍ ജീവിത നൗക തുറമുഖമണയാറായല്ലോ
         
          മാറിടും ക്ഷോണി വന്‍ഗിരിപോലും മാറുകില്ലവന്‍ ദയ ഒരുനാളും
          കാത്തിടും തന്‍കരത്താലവന്‍ നമ്മെ കാര്‍മുകില്‍ ഭീകരവേളകളില്‍
 
2   മറന്നിടും നമ്മെ മാതാവെന്നാല്‍ മറക്കുകില്ലൊരിക്കലും എന്നേശു
     അരുളിയ വചനം ബലമേകുന്നു അനുദിന ജീവിതയാത്രയ്ക്ക്-
 
3   ആഴിയിലോടുമെന്‍ തോണിയെ നയിക്കും അഖിലാണ്ഡത്തിന്‍ ഉടയവനാല്‍
     ഉയരുന്നലകളില്‍ ഉടയാന്‍ തോണിയെ ഉടയവനൊരിക്കലും വിടുകില്ല-
 
4   ഒരുക്കുവാന്‍ നമുക്കൊരു ഭവനം സ്വര്‍ഗ്ഗേ അരുളിയെന്നേശു പോയപ്പോള്‍
     മറക്കുകില്ലൊരിക്കലും അവന്‍ വരും നമ്മെ മോഹന നാട്ടില്‍ ചേര്‍ത്തിടുവാന്‍

 Download pdf
33907094 Hits    |    Powered by Revival IQ