Search Athmeeya Geethangal

687. യേശു മതി മരുവില്‍ എനി 
Lyrics : C.J.
രീതി: യേശു മണാളനേ
 
1   യേശു മതി മരുവില്‍ എനിക്കാശ്രയിപ്പാന്‍ ദിനവും
     തിരുമാറില്‍ ചാരും നേരത്തില്‍ തീരുമാകുലങ്ങളാകെയും
         
          വല്ലഭന്‍ നല്ലവന്‍ എനിക്കേറ്റ മുറ്റവന്‍
          വര്‍ണ്ണ്യമല്ലൊരിക്കലുമെനിക്കവന്‍റെ മാധുര്യം!
 
2   അവന്‍ നല്ലവനെന്നധികം ആസ്വദിക്കുന്നാധികളില്‍ ഞാന്‍
     അവനില്‍ ശരണപ്പെട്ടതാല്‍ എത്ര ധന്യമായെന്‍ ജീവിതം
 
3   ഞാനിന്നു ദൈവപൈതലാം എനിക്കായ് ഞാന്‍ കരുതുകയാല്‍
     എന്‍റെ ഭാരം മുറ്റുമേറ്റു താന്‍ എന്നെ താങ്ങിടുന്നു കൃപയാല്‍-
 
4   പാരിലെന്‍റെ അല്‍പനാളുകള്‍ തീരണം തൃപ്പാദ സേവയില്‍
     പിന്നെയെന്‍റെ യേശുവിന്മാറില്‍ മറഞ്ഞു വിശ്രാമം നേടും ഞാന്‍

 Download pdf
33906841 Hits    |    Powered by Revival IQ