463. യേശു മതി മനമേ -ദിനവും - യേശു
Lyrics : M.E.C.യേശു മതി മനമേ-ദിനവും - യേശു
1 യേശു മഹേശനെ തേടുകില് ക്ലേശം ഏശുകയില്ലിനിയും ലവലേശം-
2 ആശ്രയം വേറിനി വേണ്ട നിനക്കു ആകുലം തീര്‍ത്തിടും താനഗതിക്കു
3 ലോകമത്യുല്ക്കട സങ്കടക്കടലില്‍ താഴുകില്‍ താന്മതി ജീവിതപ്പടകില്‍
4 ആകുലമേകിടും ഭീകരവിപത്തില് ആശ്രയിച്ചിടുക നീ തിരുപദത്തില്‍-
5 ഭൂമിയിലോര്ക്കുകിലെന്തൊരു സാദ്ധ്യം? സങ്കടം മാത്രമീ ലോകസമ്പാദ്യം
6 നീതി ദിവാകരനീയുലകത്തില് വാഴുകിലന്ധത പോമകലത്തില്-
M.E.C
![](images/PDF.gif)
Download pdf