Search Athmeeya Geethangal

736. അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ 
Lyrics : T.K.S.
അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
എന്‍റെ ഭാവിയാകെ നാഥന്‍ അറിയുന്നല്ലോ
എന്തിന്നായ് ഞാന്‍ ചിന്തകളാല്‍ കലങ്ങിടുന്നു
 
1   നാളെയെന്തു നടക്കും ഞാനറിയുന്നില്ല
     നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
     കാലമതിന്നതീതനാണവനാകയാല്‍
     ആകുലത്തിന്നവകാശമെനിക്കിന്നില്ല-
 
2   ചുവടോരൊന്നെടുത്തു വച്ചിടുവാന്‍ മുമ്പില്‍
     അവനേകും വെളിച്ചമതെനിക്കു മതി
     അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാന്‍
     അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ-
 
3   മനം തകര്‍ന്നവര്‍ക്കവനടുത്തുണ്ടല്ലോ
     ദിനംതോറും അവന്‍ഭാരം ചുമക്കുന്നല്ലോ
     നിണം ചിന്തി വിടുവിച്ചു നടത്തുന്നവന്‍
     മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു-
4   അവന്‍ നന്നായറിഞ്ഞല്ലാതെനിക്കൊന്നുമേ
     അനുവദിക്കുകയില്ലെന്നനുഭവത്തില്‍
     അഖിലവുമെന്‍റെ നന്മ കരുതിയല്ലോ
     അവന്‍ ചെയ്യുന്നതുമൂലം ഭയമില്ലെന്നില്‍-
 
5   ഒരു നാള്‍ തന്നരികില്‍ ഞാന്‍ അണയുമപ്പോള്‍
     കരുണയിന്‍ കരുതലിന്‍ ധനമാഹാത്മ്യം
     തുരുതുരെ കുതുകത്താല്‍ പുളകിതനായ്
     വരും കാലങ്ങളില്‍ കാണാന്‍ കഴിയുമല്ലോ-                                 T.K.S.

 Download pdf
34198257 Hits    |    Powered by Revival IQ