Search Athmeeya Geethangal

1153. യേശു നിന്നെ വിളിക്കുന്നു യേശു  
Lyrics : C.J.
യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു
കാല്‍വറിയില്‍ ഉയിര്‍ തന്നവനാം യേശു നിന്നെ വിളിക്കുന്നു
 
1   പാപത്തിന്‍റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ?
     പരനേശുവില്‍ നിന്‍റെ പാപത്തിന്‍റെ പരിഹാരം കണ്ടിടുവാന്‍-
 
2   ദാഹമേറും ജലമല്ല ദാനമായി ജീവജലം
     ദേവനന്ദനന്‍ തരും സംതൃപ്തമാം ദിവ്യമോദ പുതുഹൃദയം-
 
3   മര്‍ത്ത്യജീവിതം ക്ഷണികം മൃത്യു വന്നിടുമൊരുനാള്‍
     മറക്കാതെ നിന്നുടെയാത്മരക്ഷ മുന്നമെ നീ പ്രാപിക്കുവാന്‍
 
4   എന്നിടം വരുന്നവരെ ഒന്നിനാലും കൈവിടില്ല
     എന്ന വാഗ്ദത്തം തന്ന ജീവനാഥന്‍ ഇന്നു നിന്നെ വിളിക്കുന്നു-  

 Download pdf
33906916 Hits    |    Powered by Revival IQ