Lyrics : T.K.S.യേശുനായകന്‍ സമാധാനദായകന്‍ നിനക്കെന്നും ധനമേ
എന്തിന്നാകുലം കലരുന്നെന്‍ മനമേ!
നിന്സഹായകനവന് ശക്തനാകയാല്‍ നിനക്കു നിര്ഭയമേ
ലോക പോരിതിലനുദിനം ജയമേ
1 നിന്റെ നിക്ഷേപമവനെന്നു കരുതാമെങ്കില് സക്ഷേമമവനിയിലമരാം
ഇത്ര ശ്രേഷ്ഠനാമൊരുവന് നിന് കൂട്ടിനായരികിലുണ്ടതിനാല്
എന്തിന്നാകുലം കലരുന്നെന്‍ മനമേ!-
2 നീയിന്നധികം ധനിയാകാന് നിധിയാം തീയിലൂതിക്കഴിച്ച പൊന്മതിയാം
ഭൂവില്‍ ക്രിസ്തുവുള്ളവനെപ്പോലിത്ര മാ ധനികനില്ലറിക
എന്തിന്നാകുലം കലരുന്നെന്‍ മനമേ!-
3 ലോകധനം സൗഖ്യമാര്ഗ്ഗമായ് കരുതി പോകും നരര്‍ക്കുള്ള
വിനയ്ക്കില്ലൊരറുതി എന്നാല്‍ ക്രിസ്തുവില്‍ സമാധാനം
നിത്യമാം സുഖദാനമരുളും എന്തിന്നാകുലം കലരുന്നെന്‍ മനമേ!-
Download pdf