Search Athmeeya Geethangal

28. യേശുനായകാ - വാഴ്ക ജീവദായകാ 
Lyrics : K.V.S
യേശുനായകാ - വാഴ്ക  ജീവദായകാ - നിരന്തം
 
1   ആദിമുതല്‍ പിതാവിന്‍ ശ്രീ തങ്ങിടും മടിയില്‍
     വീതാമയമിരുന്ന ചേതോഹരാത്മജനേ
 
2   പാപം പരിഹരിപ്പാന്‍ പാരില്‍ ജനിച്ചവനേ
     ഭൂവിന്നശുദ്ധി നീക്കി ശാപം തകര്‍ത്തവനേ-
 
3   അഞ്ചപ്പവും ചെറുമീന്‍ രണ്ടുമെടുത്തു വാഴ്ത്തി
     അയ്യായിരത്തിനതി സംതൃപ്തിയേകിയൊരു-
 
4   ഓടുന്ന ചോരയോടും വാടും മുഖത്തിനോടും
     പാടേറ്റു കൈവിരിച്ചു ക്രൂശില്‍ കിടന്നവനേ!-
 
5   എന്‍ ദേവദേവനേയെന്തെന്നെ വെടിഞ്ഞതെന്നു
     ഖിന്നാത്മനാ വിളിച്ചു ചൊന്നു മരിച്ചവനേ!-
 
6   ആയാറിലായിരങ്ങളായുള്ള ദൂതരോടും
     സ്വീയമഹിമയോടും താനേ വരുന്ന പരാ!
 
7   ഹാസ്യമാം മുള്‍മുടിയുമങ്കിയും ചേര്‍ന്ന മെയ്യില്‍
     രാജസൗഭാഗ്യമുദ്ര ശീഘ്രം ധരിപ്പവനേ
 
8   സാലേപുരം യഥാര്‍ത്ഥ രാജനിവാസമാക്കാന്‍
     കാലേ വരുന്ന യൂദ രാജശിഖാമണിയേ-

 Download pdf
33907237 Hits    |    Powered by Revival IQ