Search Athmeeya Geethangal

36. യേശുനായക! ശ്രീശ! നമോ 
Lyrics : K.V.S
1   യേശുനായക! ശ്രീശ! നമോ നമോ
     നാശവാരണ സ്വാമിന്‍! നമോ നമോ
     മോശി പൂജിതരൂപാ! നമോ നമോ മഹീപാദ!
 
2   മാനുവേലനേ പാഹി  നമോ നമോ
     മാനവസുതവര്യാ! നമോ നമോ
     ദീനവത്സല! ക്രിസ്തോ! നമോ നമോ-ദിനമാകെ
 
3   കുഷ്ഠരോഗവിനാശാ! നമോ നമോ
     തുഷ്ടി നല്‍കുമെന്നീശാ! നമോ നമോ
     ശിഷ്ടപാലക വന്ദേ! നമോ നമോ - ദിപപീഠ!
 
4   പഞ്ചപൂപപ്രദാനാ! നമോ നമോ
     സഞ്ചിതാധിക പുണ്യാ! നമോ നമോ
     അഞ്ചിതാനനയുക്താ! നമോ നമോ-പരമീഡേ
 
5   ആഴിമേല്‍ നടന്നോനേ! നമോ നമോ
     ശേഷിയറ്റവര്‍ക്കീശാ! നമോ നമോ
     ഊഴിമേല്‍ വരും നാഥാ! നമോ നമോ-തൊഴുകൈയായ്
 
6   സ്വസ്തികാവിദ്ധദേഹാ! നമോ നമോ
     ദുസ്ഥ രക്ഷണ ശീലാ! നമോ നമോ
     ശസ്തമസ്തു തേ നിത്യം നമോ നമോ-ബഹുഭൂയാല്‍

 Download pdf
33907335 Hits    |    Powered by Revival IQ