Search Athmeeya Geethangal

222. യേശുനാഥാ! സ്നേഹരൂപാ! വാഴ്ത്തും 
Lyrics : G.P
രീതി: മാറിടാത്ത യേശു
 
1   യേശുനാഥാ! സ്നേഹരൂപാ! വാഴ്ത്തും നിന്നെ സാദരം
     ക്രൂശിലോളം താണു എന്നെ സ്നേഹിച്ചോ! നീ അകാരണം
     സ്തുതിക്കും ഞാന്‍ സ്തുതിക്കും ഞാന്‍ ജീവനാഥാ! നിരന്തരം
 
2   മുള്‍ക്കിരീടം ചൂടിയോ നീ നിന്ദിതനായ് തീര്‍ന്നുവോ
     പാപിയെന്നെ മോചിപ്പാനായ് പാടുകള്‍ നീ സഹിച്ചെന്നോ!
 
3   ആണികള്‍ നിന്‍പാണികളില്‍ പാഞ്ഞുകേറും നേരവും
     സാധുവെന്നെ ഓര്‍ത്ത നിന്‍റെ സ്നേഹമെന്തോരതിശയം!
 
4   ഇത്ര സ്നേഹം ഇദ്ധരയില്‍ വേറെയില്ല രക്ഷകാ!
     എന്നെ സ്നേഹിച്ചെന്‍റെ പേര്‍ക്കായ് രക്തം ചിന്തി മരിച്ചെന്നോ!
 
5   നായക! നിന്‍ ദണ്ഡനങ്ങള്‍ നാവിനാല്‍ അവര്‍ണ്ണ്യമാം
     താവക തൃപ്പാദം രണ്ടും ചുംബിച്ചു ഞാന്‍ നമിക്കുന്നു       

 Download pdf
33906871 Hits    |    Powered by Revival IQ