Search Athmeeya Geethangal

4. യേശുനാഥാ നിന്‍ കൃപയ്ക്കായ് 
യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിന്‍ ധാമമെന്‍റെ ക്ലേശമകറ്റും
 
1 നാശമയനായൊരെന്നില്‍ ജീവനരുളാന്‍-വന്‍
   ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു
 
2 പാവനമാം നീതിയില്‍ ഞാനെന്നുമിരിപ്പാന്‍-നിന്‍റെ
   ജീവനിലൊ-രംശമെനിക്കേകിയതിനാല്‍
 
3 നിന്‍ഹൃദയം തന്നിലെന്നെ മുന്‍കുറിച്ചൊരു
   വന്‍കരുണ-യ്ക്കിന്നുമിവന്നര്‍ഹതയില്ലേ-
 
4 തന്‍ജഡ ശരീര മരണം നിമിത്തം നീ- നിന്‍
   പിതാവോടെന്നെ നിരപ്പിച്ചതുമൂലം
 
5 എത്രകാലം നിന്‍ കൃപയെവ്യര്‍ത്ഥമാക്കി ഞാ-
   നത്രനാളുമന്ധകാരം തന്നിലിരുന്നേന്‍
 
6 ജീവലതയായ നിന്നില്‍ ഞാന്‍ നിലനില്‍പ്പാന്‍ -നിന്‍റെ
   ജീവരസമെന്നിലെന്നും തന്നുപാലിക്ക
 
7  വിശ്രമദേശത്തിലീ ഞാനെത്തുംവരെക്കും - നിന്‍റെ
    വിശ്രുതകൃപകളെന്നെ പിന്തുടരേണം

 Download pdf
33906980 Hits    |    Powered by Revival IQ