Search Athmeeya Geethangal

302. യേശു ദൈവത്തിന്‍ സ്നേഹമത്രേ ക്ലേശ 
Lyrics : M.E.C.
1   യേശു ദൈവത്തിന്‍ സ്നേഹമത്രേ ക്ലേശമില്ലെനിക്കൊന്നിനാലും
     ഏതു ഘോരവിപത്തിലും ഞാന്‍ യേശുദേവനെപ്പാടി വാഴ്ത്തും
 
2   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     ആകുലങ്ങളെത്തിടുമ്പോള്‍
     ആശിര്‍വാദ വചസസ്സരുളിയാശ്രയമവമേകിടുന്നു
 
3   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     ഏവരുമെന്നെ കൈവിടുകില്‍
     സ്നേഹത്തിന്‍ കരം നീട്ടിയെന്നെ ചേര്‍ത്തിടുമടുക്കലുടനെ
 
4   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     പീഡകള്‍ പലതേറിടുമ്പോള്‍
     ക്ഷാമബാധകള്‍ കൂടിടുമ്പോള്‍ ക്ഷേമമുണ്ടെനിക്കേശുവിങ്കല്‍
 
5   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     വന്‍ തിരകള്‍ ഉയര്‍ന്നിടട്ടേ
     കാറ്റു ഘോരമായ് വീശിടട്ടേ ഒറ്റവാക്കിലമരുമെല്ലാം-
 
6   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     ഭീതി വേണ്ട വിശ്വാസികളെ
     ലോകത്തിന്നവസാനം വരെ കൂടെയുണ്ടവന്‍ കൂട്ടിനായി-
 
7   യേശു ദൈവത്തിന്‍ സ്നേഹമത്രേ
     യേശു ദൈവത്തിന്‍ നീതിയത്രെ
     യേശു രാജാധിരാജനത്രെ യേശുമൂലം നാം ഭാഗ്യവാന്മാര്‍      

 Download pdf
33906871 Hits    |    Powered by Revival IQ