Search Athmeeya Geethangal

190. യേശുതാനുന്നതന്‍ ആരിലും അതി 
Lyrics : K.J
യേശുതാനുന്നതന്‍ ആരിലും അതിവന്ദിതന്‍
നന്ദിയായ് ഹൃദിതിങ്ങുമാദരാല്‍ ചെയ്ക നാം സ്തുതി നാവിനാല്‍
 
1   ദൈവനന്ദനുന്നതേ-നിന്നു വന്നവന്‍ കന്യാ ജാതനായ്
     ക്ലിഷ്ടമാം പശുശാലയില്‍ ശഷ്പശയ്യയില്‍ പള്ളികൊള്‍വോനായ്
     മുന്നരുള്‍പോലെ ബേതലേം പുരി തന്നില്‍ വന്നു പിറന്നു താന്‍
     തന്നുടെ പേരില്‍ വന്നതെല്ലാമേ മുന്നമേ അരുള്‍ ചെയ്തപോല്‍
 
2   ഭക്തിബദ്ധന്മാര്‍ ബുദ്ധന്മാര്‍ പൊന്നു കുന്തുരുക്കവും മൂരുമായ്
     കാഴ്ചയര്‍പ്പിച്ചു സന്നമിച്ചവരുന്നത സുതനേശുവെ
     വേദജ്ഞാനികള്‍ ബാലനേശുവില്‍ക്കണ്ടു വേദ്യവേദാന്തിയെ
     അമ്മ കാനാവില്‍ ചൊന്നില്ലേ സുത- ന്നാജ്ഞപോലെല്ലാം ചെയ്യുവാന്‍
 
3   ദൈവപുത്രനാമേശു തന്‍-താതനെന്നുമേ പ്രിയമുള്ളവന്‍
     തന്‍ മൊഴികേള്‍പ്പാനല്ലയോ ദൈവം ഉന്നതേ നിന്നുരത്തതും
     തന്‍റെ വാക്കിനാല്‍ ഭൂതമോടിയേ വ്യാധിയൊക്കെയടങ്ങിയേ
     തന്നടിക്കടി വന്‍കടല്‍ത്തിര പഞ്ഞിപോലെയമര്‍ന്നഹോ!-
 
4   അല്‍പ്പമായുള്ള ഭക്ഷണം-ബാലനര്‍പ്പിച്ചേശുവിന്‍ കൈയിലായ്
     തൃപ്തരായി അയ്യായിരം ജനം പുഷ്ടഭോജനം ഭക്ഷിച്ച്
     ദൈവമായവന്‍ തന്നൊരപ്പമായ് ദ്യോവില്‍നിന്നു താന്‍ വന്നതായ്
     കാണുവോര്‍ക്കവന്‍ ജീവപൂപമായ് ജീവന്‍ തന്നൊരു രക്ഷകന്‍-
 
5   മൃത്യുവിന്‍ പിമ്പുയിര്‍ത്തെഴുന്നതി ശക്തിയോടിഹെ വന്നോനായ്
     ക്രിസ്തുവെന്നിയേ വേറാരുമില്ല നിത്യമാം ജീവനാണവന്‍
     വാനിലേറിയോന്‍ താന്‍ വരും വേഗം തന്‍ വ്രതരോ തന്‍ കൂടെയായ്
     ജീവനില്‍ വാഴും ഖേദമോ പിന്നെ യേതുമേ കാണുകില്ല ഹോ!                      

 Download pdf
33906916 Hits    |    Powered by Revival IQ