Lyrics : G.P.യേശുക്രിസ്തു ജീവിക്കുന്നു ഹല്ലേലുയ്യാ!
ഘോഷിപ്പിന്‍ ജയം! ജയം! ഹല്ലേലുയ്യാ!
1 ജീവന്റെ നായകനായ് വാഴുവാനായ് ചാവിനെ ജയിച്ചോനു ഹല്ലേലുയ്യാ!
ദൈവത്തിന് പുത്രനവനെന്നറിവാന് ഏവനും കഴിവിപ്പോള്‍ ഹല്ലേലുയ്യാ!
2 താഴുവാന്‍ കുരിശോളം വന്നവന് താന്‍
വാഴുന്നു ഹൃദയത്തില്‍ ഹല്ലേലുയ്യാ!
പാഴാകും ഉള്ളത്തില്‍ താന്‍ എഴുന്നള്ളുമ്പോള്‍
മാറുന്നു ദുഃഖമെല്ലാം ഹല്ലേലുയ്യാ!-
3 കേവലം പാപത്തിന്നു ചത്തവരായ് മേവുക
യേശുവില്‍ നാം ഹല്ലേലുയ്യാ!
ദൈവത്തിന് ഇഷ്ടത്തിന്നു ജീവിക്ക നാം
ജീവന്റെ പുതുക്കത്തില്‍ ഹല്ലേലുയ്യാ!
4 യേശുവിന് ഉയിര്‍പ്പിനാല്‍ ജീവനുള്ളോര്
ആശയിന്‍ അംശികള് നാം ഹല്ലേലുയ്യാ!
നാശവും മാലിന്യവും തന് രാജ്യത്തില്‍
ലേശവും കാണ്കയില്ല ഹല്ലേലുയ്യാ!
5 ഏദനില്‍ ജീവവൃക്ഷം പോയതിനാല്‍
ഖേദിക്ക വേണ്ട തെല്ലും ഹല്ലേലുയ്യാ!
ചേതം എന്നെണ്ണുക എല്ലാറ്റെയും നാം
നേടുവാന്‍ യേശുവിനെ ഹല്ലേലുയ്യാ!-
6 ഇന്നും എന്നേക്കും യേശു മാറ്റംവിനാ-
മിന്നും നീതിയെന്സൂര്യന് ഹല്ലേലുയ്യാ!
വിണ്ണും ഈ മണ്ണും തന് തൃപ്പാദത്തിങ്കല്‍
വന്ദിക്കും ഭക്തിയോടെ ഹല്ലേലുയ്യാ!-
![](images/PDF.gif)
Download pdf