Lyrics : M.E.C.
യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു
പരലോകത്തില്‍ ജീവിക്കുന്നു - ഇഹ
ലോകത്തില്‍ താനിനി വേഗം വരും രാജരാജനായ് വാണിടുവാന്‍
ഹാ! ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ യേശുകര്‍ത്താവു ജീവിക്കുന്നു
യേശുക്രിസ്തു ഉയിര്‍ത്തു ജീവിക്കുന്നു പരലോകത്തില്‍ ജീവിക്കുന്നു
2 കൊല്ലുന്ന മരണത്തിന് ഘോരതര വിഷപ്പല്ലു തകര്‍ത്താകയാല്‍-ഇനി
തെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മള് വെല്ലുവിളിക്കുകയാം-
3 എന്നേശു ജീവിക്കുന്നായതിനാല്‍ ഞാനുമെന്നേക്കും ജീവിക്കയാം-ഇനി
തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെനിക്കെല്ലാമെന്നേശുവത്രേ-
4 മന്നിലല്ലെന്‍ നിത്യവാസമെന്നേശുവിന്‍ മുന്നില്‍ മഹത്ത്വത്തിലാം-ഇനി
വിണ്ണല് ആ വീട്ടില്‍ ചെന്നെത്തുന്ന
നാളുകളെണ്ണി ഞാന്‍ പാര്‍ത്തിടുന്നു-
![](images/PDF.gif)
Download pdf