Search Athmeeya Geethangal

497. യേശു എന്നുള്ളത്തില്‍ വന്ന നാളില്‍ 
യേശു എന്നുള്ളത്തില്‍ വന്ന നാളില്‍ എന്തു മാറ്റം വന്നു എന്നില്‍!
തന്നെ ഞാനുള്ളത്തില്‍ ഏറ്റതാലെ എന്തുമോദം വന്നു എന്നില്‍!
 
1   വന്‍ വിനകള്‍ തന്‍ നടുവില്‍ സഹായമേകി
    എന്‍റെ പാപശാപമെല്ലാം തന്‍മേലേറ്റി
    ക്രൂശില്‍ തന്‍ ചോരയെന്‍ പേര്‍ക്കായൂറ്റി എന്തു മാറ്റം വന്നു എന്നില്‍!
 
2   പൊന്‍നിണം തന്നെന്‍ വിലയായ് വീണ്ടുകൊള്‍വാന്‍
    എന്നുമെന്നും ഞാനവന്‍റേതൊന്നു മാത്രം
    ദേഹമെന്‍ ദേഹിയെന്നാത്മാവും എന്തു മാറ്റം വന്നു എന്നില്‍!
 
3   എന്‍വഴിയില്‍ ദുര്‍ഘടങ്ങള്‍ എല്ലാം നീങ്ങി
    എന്‍റെയാശ എന്‍റെ ലാക്കും ഒന്നു മാത്രം
    ഇല്ലിനി മൃത്യുവിന്‍ ഭീതിയെന്നചന്‍റ എന്തു മാറ്റം വന്നു എന്നില്‍!
 
4   രാത്രികാലം തീര്‍ന്നിടാറായ് പ്രഭാതമെത്തി
    പ്രഭാതതാരം യേശു വാനില്‍ വന്നിടാറായ്
    എന്നുമെന്‍ ഗാനമിതൊന്നുമാത്രം എന്തു മാറ്റം വന്നു എന്നില്‍!-

 Download pdf
33907335 Hits    |    Powered by Revival IQ