Search Athmeeya Geethangal

828. യേശു എന്നാശ്രയമാം ക്രിസ്തേശു 
Lyrics : M.E.C.
യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാം
അവനനുഗ്രഹകരങ്ങള്‍ നീട്ടിയെന്നെത്തന്‍ അരികിലണച്ചിടുന്നു
 
1   ദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹലോകം കൊടുക്കും സുഖമെല്ലാം
     സ്നേഹത്തിന്നുറവിടമേശുവത്രേയെന്‍ ദാഹത്തെത്തീര്‍ക്കും ജീവജലം-
 
2   വൈരികളെതിരായ് നിരന്നിടിലും-മമ സ്നേഹിതരെന്നെ മറന്നിടിലും
     മറക്കുകിലേശു മനസ്സലിവോടെ മറച്ചിടും സ്നേഹച്ചിറകടിയില്‍-
 
3   ജഡത്തിലെ ശൂലം മാറാതാം-ദൈവജനത്തിനു ശോധന തീരാതാം
     ബലം തരും സഹിക്കാന്‍ കൃപതരുമതിനാല്‍
     ബലഹീനതയില്‍ പുകഴും ഞാന്‍-
 
4   മന്നിതിലില്ല സ്ഥിരവാസം-നമുക്കുന്നത നാടാമവകാശം
     വന്നിടുമേശു തന്നിടുമന്നു മിന്നിടും ദേഹം തന്നുടല്‍പോല്‍-

 Download pdf
33907279 Hits    |    Powered by Revival IQ