Search Athmeeya Geethangal

376. യേശു എന്നഭയകേന്ദ്രം മാറ്റമില്ലാ 
Lyrics : P.K.S.
യേശു എന്നഭയകേന്ദ്രം മാറ്റമില്ലാ സ്നേഹിതന്‍
സ്തോത്രം സ്തുതികള്‍ക്കു യോഗ്യന്‍
വാഴ്ത്തും നിന്നെയെന്നും ഞാന്‍
 
1   വ്യാകുലങ്ങള്‍ നേരിട്ടാലും ഭാരമുള്ളില്‍ വന്നാലും
     രോഗിയായ് തീര്‍ന്നെന്നാലും യേശുവില്‍ ഞാന്‍ ചാരിടും (2)
 
2   എന്നെ ശുദ്ധീകരിച്ചിടാന്‍ ബാലശിക്ഷ നല്‍കിയാല്‍
     താതന് നന്ദികരേറ്റും ഹല്ലേലുയ്യാ പാടും ഞാന്‍ (2)
 
3   യേശു രാജനെന്നെ ചേര്‍പ്പാന്‍ മേഘാരൂഢനായ് വരും
     ആകുലങ്ങളില്ലാ നാട്ടില്‍ ചേരും സ്വര്‍ഗ്ഗവീട്ടില്‍ ഞാന്‍ (2) 

 Download pdf
33906898 Hits    |    Powered by Revival IQ