Search Athmeeya Geethangal

175. അല്ലും പകലും കീര്‍ത്തനം പാടി 
Lyrics : R.V.T
രീതി: പാടും ദിനവും ഞാന്‍
 
അല്ലും പകലും കീര്‍ത്തനം പാടി
വല്ലഭാ നിന്നെ ഞാന്‍ സ്തുതിച്ചിടും
നന്മയേറും തിരുപ്പാദ തളിരില്‍
നിത്യമഭയം അരുളിടുന്നതിനാല്‍ (2)
 
1   കലങ്ങിമറിയും മാമക ഹൃദയം
     കടലിന്നലകള്‍ പോലനുനിമിഷം
     അലയുംനേരം കരങ്ങളാല്‍ താങ്ങും
     അന്‍പിനോടെന്നേശു മഹേശന്‍ (2)
 
2   സ്വര്‍ഗ്ഗഗേഹകലവറ തുറന്നെന്‍
     സീയോന്‍ യാത്രയിന്‍ ക്ലേശങ്ങളകറ്റി
     ക്ഷീണം ലേശവും ഭവിച്ചിടാതനിശം
     ക്ഷേമമായവന്‍ പോറ്റിടുന്നെന്നെ (2)
 
3   കഠിനശോധന വരികിലും ചാരും
     കര്‍ത്തനേശുവിന്‍ അന്‍പെഴും മാര്‍വ്വില്‍
     നേടും ഞാനതില്‍ ആശ്വാസമെന്നും
     പാടും നല്‍സ്തുതി ഗീതങ്ങളെങ്ങും (2)
 
4   ഇത്ര നല്ലൊരു രക്ഷകുനുലകില്‍
     ഇല്ല മാനവര്‍ക്കായൊരു നാമം
     ശരണമവനില്‍ മാത്രമായതിനാല്‍
     മരുപ്രയാണം അതിശുഭകരമാം (2)

 Download pdf
34198394 Hits    |    Powered by Revival IQ