Lyrics : T.J.A.യേശു എന്നടിസ്ഥാനം ആശയവനിലത്രേ
ആശ്വാസത്തിന് പൂര്‍ണ്ണത യേശുവില്‍ കണ്ടേന് ഞാനും
1 എത്ര മധുരമവന്‍ നാമമെനിക്കു പാര്‍ത്താല്‍
ഓര്ത്തുവരുന്തോറുമെന്നാര്ത്തി മാഞ്ഞുപോകുന്നു-
2 ദു:ഖം ദാരിദ്രമെന്നി വയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈയ്ക്കു പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്-
3 രോഗമെന്നെ പിടിച്ചെന് ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെന് നാഥന് ദേഹം പുതുതാക്കിടാന്‍-
4 പാപത്താലെന്നില്‍ വന്ന ശാപക്കറകള്‍ മാറ്റി
ശോഭിതനീതി വസ്ത്രം ആവരണമായ് നല്‍കും-
5 വമ്പിച്ച ലോകത്തിര കമ്പം തീരുവോളവും
മുമ്പും പിമ്പുമായവന്‍ അന്‍പോടെന്നെ നടത്തും-
6 ലോകമെനിക്കു വൈരി ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍-
7 വെക്കം തന് മണവാട്ടി ആക്കിടും എന്നെ എന്ന
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ല അതിനൊട്ടും-
![](images/PDF.gif)
Download pdf