Search Athmeeya Geethangal

690. പാപിയെന്നെ തേടി വന്നൊ 
Lyrics : Joseph Kottapuram, Malampuzha
രീതി: കുരിശിന്‍റെ തണലാണെന്‍റെ
         
പാപിയെന്നെ തേടി വന്നൊരു പ്രാണനാഥനേശു രക്ഷകാ
പാപശാപ ശിക്ഷയഖിലം ക്രൂശിലെന്‍ പേര്‍ക്കായ് സഹിച്ചു നീ
 
1   നിന്നെ ഞാന്‍ അറിയുന്നില്ല എന്നുരച്ച പാപിയാമെന്‍റെ
     അന്ധകാര ജീവിതത്തില്‍ നീ പൊന്‍തിരി നാളമായ് ഉദിച്ചു-
 
2   അനുദിനം നിന്‍റെ കാരുണ്യം അനുഭവിച്ചാസ്വദിച്ചീടാന്‍
     അടിയനേകണേ നിന്‍കൃപ അതുമതി ഈ ധരണിയില്‍-
 
3   വീണ്ടും ഞാന്‍ വന്നിടുമെന്നരുള്‍ ചെയ്തു വാനില്‍ മറഞ്ഞവനെ
     ഉണര്‍ന്നെതിരേറ്റു നില്‍ക്കുവാന്‍ വിണ്മയാ നീ തുണക്കേണമേ-  

 Download pdf
48673353 Hits    |    Powered by Oleotech Solutions