Search Athmeeya Geethangal

37. യേശു എന്‍റെ രക്ഷകന്‍ എത്രയാ 
Lyrics : K.V.I
യേശു എന്‍റെ രക്ഷകന്‍ എത്രയാനന്ദം
തന്‍റെ നാമം വാനം ഭൂവിലെത്ര ശ്രേഷ്ഠമാം
 
1   പാപികളെത്തേടി യേശു പാരിതില്‍ വന്നു
     പാവന നിണം ചൊരിഞ്ഞു പാരിതിന്‍ മദ്ധ്യേ
     കണ്ടു ദൈവസ്നേഹം ക്രൂശില്‍ പുത്രനെ കൊന്നുതന്ന
     രക്ഷ എന്തൊരാശ്ചര്യം! മഹാത്ഭുതം!-
 
2   മൃത്യുവെ തകര്‍ത്തു ഉയിര്‍ത്തെഴുന്നു കര്‍ത്തനും
     മര്‍ത്ത്യതയ്ക്കറുതി വന്നു തന്നുയിര്‍പ്പിനാല്‍
     മൃത്യുവിന്നടിമയിലിരുന്നതാം ജനം
     നിത്യമാം പ്രകാശത്താല്‍ പ്രശോഭിതരായി-
 
3   ഇത്ര ശ്രേഷ്ഠ നായകന്‍ എനിക്കു കര്‍ത്തനാം
     തന്‍റെ ശ്രേഷ്ഠ നാമമെന്‍റെ കീര്‍ത്തനം സദാ
     പാര്‍ത്തലത്തില്‍ പാര്‍ത്തിടുന്ന കാലമത്രയും
     ആര്‍ത്തിയോടെന്‍ നാഥനെ വണങ്ങി വാഴ്ത്തിടും-
 
4   പൂകി യേശു വാനലോകെ നാഥന്‍ പക്ഷത്തില്‍
     മേവിടുന്നാചാര്യനായി തന്‍ ജനത്തിനായ്
     പരമതിങ്കല്‍ പുരമൊരുക്കി അരികിലാക്കുവാന്‍
     വിരവിലേശു വന്നിടും തിരുജനത്തിനായ്       

 Download pdf
33907078 Hits    |    Powered by Revival IQ