Search Athmeeya Geethangal

395. യേശു എന്‍റെ ഇടയനല്ലോ! യേശു  
Lyrics : G.P
യേശു എന്‍റെ ഇടയനല്ലോ! യേശു എന്‍റെ അധിപനല്ലോ!
യേശു എന്നെ കാത്തിടുന്നു യേശു എന്നെ പുലര്‍ത്തിടുന്നു
 
1   കൂരിരുളിന്‍ താഴ്വരയില്‍ കൂട്ടിനെന്‍റെ കൂടെയുണ്ട്
     ചൂടെഴുന്ന ശോധനയില്‍ ചൂളയിലും യേശുവുണ്ട്-
 
2   ആഴിയിലും വഴിയൊരുക്കം ആപത്തിലും തുണ നില്‍ക്കും
     ആവശ്യങ്ങള്‍ അറിഞ്ഞുയെന്‍റെ ആകുലങ്ങള്‍ പരിഹരിക്കും-
 
3   ആധിയിലും വ്യാധിയിലും ഗീതങ്ങള്‍ പാടിടും ഞാന്‍
     വ്യഥയേറെ വളരുകിലും ദൈവകൃപ മതിയെനിക്കു-
 
4   ഓളമെന്‍റെ ജീവിതമാം തോണിയില്‍ വന്നടിച്ചാലും
     പേടിയില്ല യേശുയെന്‍റെ പാലകനായുള്ളതിനാല്‍-                      
 
G.P

 Download pdf
33907494 Hits    |    Powered by Revival IQ