Lyrics : George Peter, Chittoorഎന്‍ നാഥനേ! നീ മാത്രമേ
എന്നാത്മാവിന്‍ സംഗീതമേ-എന്‍നാഥനേ!
1 നീര്‍ത്തോടു തേടി ഓടുന്ന മാന്‍പോല്‍
തേടുന്നു ഞാൻ നിൻ സന്നിധാനം
എന്‍ പ്രാണനാഥാ! നിന്നോടു ചേരുവാന്‍
എന്‍ പ്രാണന്‍ വാഞ്ഛിച്ചു പാര്‍ത്തിടുന്നു-
2 നിന്‍ നാമമെന്നും മോഹനം തന്നെ
നിന്‍ സ്നേഹമെത്രയോ മാധുര്യമാം!
നിന്‍ യാഗവേദിയെന്‍ വിശ്രമസ്ഥാനമാം
നിന്‍ പാദസെവയെന്നാനന്ദമാം-
3 ഇന്നലേയിന്നുമെന്നും അനന്യനാം
നിന്നിലീ സാധു ഞാന്‍ ധന്യനല്ലോ
എന്നോടുകൂടെ നീ നിന്നോടുകൂടെ ഞാന്‍
എന്നും പിരിയാത്ത ജീവിതമാം-

Download pdf