Search Athmeeya Geethangal

550. യേശുയെന്‍ തുണയല്ലോ എന്‍ 
Lyrics : G.P.
യേശുയെന്‍ തുണയല്ലോ എന്‍ജീവിതയാത്രയില്‍ സഖിയല്ലോ
വന്ദിതന്‍ വല്ലഭന്‍ യേശു നല്ലവന്‍ ആരിലും ഉന്നതാധിപന്‍
 
1   ചെങ്കടല്‍ പിളര്‍ന്നു വഴിയൊരുക്കും തന്‍കരത്താലെന്നെ നടത്തും
     സങ്കടങ്ങള്‍ ചഞ്ചലങ്ങള്‍ സകലവും അകറ്റിടും താന്‍-
 
2   പകലിന്‍ വെയിലില്‍ തണലൊരുക്കും അല്ലിലവന്‍ ഒളിവിതറും
     മാറയെ നല്‍ മധുരമാക്കും മൃതിവരെ കരുതിടും താന്‍
 
3   കഠിന വിഷമം വരുമളവില്‍ കാത്തുകൊള്ളും കര്‍ത്തന്‍ ഭദ്രമായ്
     കാലമെല്ലാം അഭയമവന്‍ കലങ്ങുകില്ലൊരിക്കലും ഞാന്‍-
 
4   മരണനിഴലാം യോര്‍ദ്ദാന്‍ കടന്നു സ്വര്‍ഗ്ഗസീയോന്‍ നാട്ടിലെത്തുമ്പോള്‍
     തന്‍കൃപയിന്‍ കരുതലുകള്‍ അറിഞ്ഞു ഞാനതിശയിക്കും-      
 
G.P

 Download pdf
33907342 Hits    |    Powered by Revival IQ