Search Athmeeya Geethangal

651. യേശു എന്‍ പക്ഷമായ് തീര്‍ന്നതിനാല്‍ 
Lyrics : P.P.M.
1   യേശു എന്‍ പക്ഷമായ് തീര്‍ന്നതിനാല്‍ എന്തൊരാനന്ദമീ ഭൂവില്‍ വാസം
     ഹാ! എത്രമോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍-
 
2   ലോകം വെറുത്തവരേശുവോടു ചേര്‍ന്നിരുന്നപ്പോഴും ആശ്വസിക്കും
     മാ ഭാഗ്യകനാന്‍ ചേരുംവരെ കാത്തിടേണം-
 
3   ഈ ലോകരാക്ഷേപം ചൊല്ലിയാലും ദുഷ്ടര്‍ പരിഹാസമേറിയാലും
     എന്‍പ്രാണനാഥന്‍ പോയതായ പാതമതി-
 
4   വേഗം വരാമെന്നുരച്ചവനെ നോക്കി നോക്കി കണ്‍കള്‍ മങ്ങിടുന്നേ
     എപ്പോള്‍ വരുമോ പ്രാണപ്രിയാ കണ്ടിടുവാന്‍-
 
5   ലോകമെനിക്കൊരാശ്വാസമായ് കാണുന്നില്ലേ എന്‍റെ പ്രാണനാഥാ
     നാള്‍തോറുമെനിക്കാശ്വാസമായ് തീര്‍ന്നിടേണെ

 Download pdf
33906957 Hits    |    Powered by Revival IQ