Search Athmeeya Geethangal

295. യേശു എന്‍സ്വന്തം ഞാനവന്‍ സ്വന്തം 
Lyrics : T.T.M
1   യേശു എന്‍സ്വന്തം ഞാനവന്‍ സ്വന്തം
     ആശ നല്‍കുന്നീ സ്നേഹബന്ധം
     നിത്യത തന്നില്‍ പുത്രനില്‍ നമ്മെ
     ദത്തെടുത്തോരു സ്നേഹബന്ധം-
 
2   മര്‍ത്ത്യകുലത്തെ രക്ഷിപ്പാന്‍ മന്നില്‍
     മര്‍ത്ത്യനായ് വന്ന സ്നേഹബന്ധം
     പാപശാപങ്ങള്‍ തന്‍മേലേറ്റതാല്‍
     പാപം നീക്കിയ സ്നേഹബന്ധം-
3   പാപങ്ങള്‍ ക്രൂശില്‍ നീക്കം ചെയ്തിടാന്‍
     പാപയാഗമായ സ്നേഹബന്ധം
     പാതകരാകും മര്‍ത്ത്യരെ സ്നേഹാല്‍
     നീതികരിച്ച സ്നേഹബന്ധം-
 
4   നമ്മില്‍ വസിക്കും ആത്മാവിലൂടെ
     നമ്മില്‍ പകര്‍ന്ന സ്നേഹബന്ധം
     നിത്യതയോളം മാറാതെ നില്‍ക്കും
     ക്രിസ്തുനാഥന്‍റെ സ്നേഹബന്ധം-

 Download pdf
33907237 Hits    |    Powered by Revival IQ