Lyrics : V.N.‘Blessed assurance’
1 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ
പഴയതെല്ലാം കഴിഞ്ഞുപോയ് കണ്ടാലും സര്‍വ്വം പുതിയതായ്
എനിക്കു പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തന്കുരിശും
2 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ തീര്‍ന്നു എന്നാന്ധ്യം നീങ്ങിയെന്രാ
ഇരുട്ടിന് പാശം അറുത്തു താന്‍ ജീവപ്രകാശം കാണുന്നു ഞാന്‍
3 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ തുറന്ന സ്വര്‍ഗ്ഗം കാണുന്നിതാ
പാപം താന്‍ നീക്കി രക്തത്തിനാല്‍ ദൈവകുഞ്ഞാക്കി ആത്മാവിനാല്‍
4 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ പാടാന്‍ എന്നിമ്പം പോരാ എന്വായ്
ജീവന്റെ വെള്ളം തണുപ്പിനായ് ജീവന്റെ അപ്പം എന്ശക്തിക്കായ്
5 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ ഈ സ്നേഹബന്ധം നില്ക്കും സദാ
മരണത്തോളം സ്നേഹിച്ചു താന്നിത്യതയോളം സ്നേഹിക്കും താന്‍-
6 യേശു എന്‍ സ്വന്തം ഹല്ലേലുയ്യാഞാന് നിന് സമ്പാദ്യം എന്‍ രക്ഷകാ
നീയെന്‍ കര്‍ത്താവും സ്നേഹിതനും ആത്മഭര്‍ത്താവും സകലവും
![](images/PDF.gif)
Download pdf