Search Athmeeya Geethangal

1038. അല്‍പ്പകാലം മാത്രം ഈ ഭൂവിലെ 
അല്‍പ്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വര്‍പ്പൂരമാണെന്‍റെ നിത്യമാം വീട് എന്‍റെ നിത്യമാം വീട്
 
1   എന്‍പ്രയാണകാലം നാലുവിരല്‍ നീളം
     ആയതിന്‍ പ്രതാപം കഷ്ടത മാത്രം
     ഞാന്‍ പറന്നു വേഗം പ്രിയനോടു ചേരും
     വിണ്‍മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും എന്നും-
 
2   പാളയത്തിനപ്പുറത്ത് കഷ്ടമേല്‍ക്കുക നാം
     പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം
     നില്‍ക്കും നഗരം ഇല്ലിവിടെ പോര്‍ക്കളത്തിലത്രേ നാം
     നില്‍ക്കവേണ്ട പോര്‍പൊരുതു യാത്ര തുടരാം വേഗം-
 
3   മുത്തുമയമായ് വിളങ്ങും പട്ടണമാണത്
     പുത്തനെരുശലേം പുരം തത്രശോഭിതം
     വീഥി സ്വഛസ്ഫടിക തുല്യം തങ്കനിര്‍മ്മിതമാം
     പട്ടണമതിന്‍റെ ഭംഗി വര്‍ണ്ണ്യമല്ലഹോ ഭംഗി-
 
4   നാടുവിട്ടു വീടുവിട്ടു നാമധേയ കൂട്ടം വിട്ടു
     കാഠിന്യമാം ശോധനയില്‍ യാനം ചെയ്തോരായ്
     കൂടി ഒന്നായ് വാഴാന്‍ വാഞ്ഛിച്ചെത്ര നാളായ്
     കാരുണ്യവാന്‍ പണികഴിച്ച കൊട്ടാരം തന്നില്‍-ആ

 Download pdf
34198347 Hits    |    Powered by Revival IQ