Search Athmeeya Geethangal

1068. യേശു എന്‍സ്വന്തം ഞാനവന്‍  
Lyrics : C.J.
യേശു എന്‍സ്വന്തം ഞാനവന്‍ വകയാം
ഇന്നുമെന്നുമേ (2)
 
1   ജീവിതകാലമെല്ലാം നല്‍തുണയെനിക്കവനാം
     ഭൂവിലില്ലൊരു ക്ലേശമതാല്‍-
 
2   തരുന്നവന്‍ പുതുകൃപകള്‍ മരുവിലെന്‍ യാത്രയ്ക്കായി
     തീരുകില്ല നിത്യംതരും താന്‍-
 
3   എന്മനമാനന്ദിക്കുന്നവനിലനുദിനം തന്‍
     നന്മകളെന്‍റെ കീര്‍ത്തനമേ-
 
4   കര്‍ത്താവൊരുക്കിടുന്ന നിത്യമാം ഭവനമതില്‍
     പാര്‍ത്തിടും മൃത്യുവെന്നിയെ ഞാന്‍-
 
5   ദൈവത്തിന്‍ പൈതലാം ഞാന്‍ എത്രയത്യാനന്ദമായ്
     മേവിടുന്നു പ്രത്യാശയോടെ-                                                        
 
C.J

 Download pdf
33906871 Hits    |    Powered by Revival IQ