Search Athmeeya Geethangal

880. യേശു എന്‍ രക്ഷകനവന്‍ എന്നു 
Lyrics : C.J.
യേശു എന്‍ രക്ഷകനവന്‍ എന്നുമെന്നാശ്രയം
ആശ്രിതര്‍ക്കാനന്ദദായകന്‍
 
1   ഇന്നു ഞാന്‍ മന്നിലന്യനായ് നിന്ദ്യനായ് മേവുന്നെങ്കിലും
     വന്ദ്യനാം ക്രിസ്തുവില്‍ ധന്യനാണെന്നും ഞാന്‍
     അന്യമില്ലിത്ര മാ ഭാഗ്യം ഹാ!-
 
2   യാത്രയില്‍ ശത്രുശക്തികള്‍ എത്രയോ ഏറുന്നെങ്കിലും
     മിത്രമാം ക്രിസ്തു താന്‍ അരികെയുള്ളതാല്‍
     ശക്തിയെ തന്നു താന്‍ താങ്ങുന്നു-
 
3   പാരിതില്‍ ദൈവമക്കളായ് കുരിശിന്‍റെ പിമ്പേ പോകുവോര്‍-
     ക്കന്നന്നു നായകന്‍ നന്മയ്ക്കായ് നല്‍കിടും
     കഷ്ടതയെങ്കിലും അതുമതി-
 
4   ഒന്നിലും കൈവിടാതെ താനെന്നുമെന്‍ കൂടെയുള്ളതാല്‍
     കണ്ണുനീര്‍ തന്നിടും ലോകെ ഞാന്‍ മേവിടു-
     ന്നാകുലമെന്നിയെ മോദമായ്-
 
5   എന്‍ പ്രിയന്‍ എത്ര നല്ലവന്‍ ഉന്നതന്‍ എന്നും വന്ദിതന്‍
     മന്നിതില്‍ വന്നവന്‍ മൃത്യുവെ വെന്നവന്‍
    മര്‍ത്യനു ജീവനെ തന്നവന്‍-

 Download pdf
33907179 Hits    |    Powered by Revival IQ