Search Athmeeya Geethangal

824. യേശു എന്‍ രക്ഷകന്‍ ജീവനാഥന്‍ 
Lyrics : G.P.
യേശു എന്‍ രക്ഷകന്‍ ജീവനാഥന്‍ ആശ്വാസദായകന്‍
ആശ്രയം തന്‍ പദമാണെനിക്കിങ്ങാകുലമില്ലതാല്‍
 
1   കാരിരുള്‍ മൂടുമെന്‍ ജീവിതപാതയില്‍ ദീപമായ് വന്നവന്‍
     താപമെഴും മരുഭൂമിയില്‍ നല്‍തണല്‍ മേഘമായ് നിന്നവന്‍
     നാള്‍തോറും നല്‍വഴിത്താരയില്‍ കൈവിടാതെന്നെ നടത്തും താന്‍-
 
2   ശോധനവേളയില്‍ കൈകളാല്‍ താങ്ങിടും നല്ലൊരു നായകന്‍
     സോദരര്‍ മാറിടും നേരത്തും മാറാത്തൊരുത്തമ സ്നേഹിതന്‍
     അന്നന്നു വേണ്ടുന്നതെല്ലാം താന്‍ തന്നെന്നും എന്നെ പുലര്‍ത്തുമേ-
 
3   മന്നിന്‍ ധനത്തിലും മാനവരാരിലും അല്ലയെന്നാശ്രയം
     ആകാശഭൂമികള്‍ സൃഷ്ടിച്ച ദേവനിലല്ലോയെന്നാശ്രയം
     അന്‍പെഴും തന്‍ ദിവ്യപൊന്‍ചിറകിന്‍കീഴിലെന്നുമെന്‍ വിശ്രമം-
 
4   എന്നേശു വന്നിടുമന്നാധി തീര്‍ന്നിടും കണ്ണുനീര്‍ തോര്‍ന്നിടും
     എന്‍ദേഹം മാറിടും തന്‍രൂപമായിടും വിണ്ണില്‍ ഞാന്‍ ചേര്‍ന്നിടും
    ആ ദിനമെണ്ണി ഞാനിന്നു പാരിടത്തില്‍ പാര്‍ക്കുന്നുല്ലാസമായ്

 Download pdf
33907281 Hits    |    Powered by Revival IQ