Lyrics : K V Isaac, Peechi1 വരു വരു സഹജരേ കുരിശെടുത്തു നാം
ഗുരുവരന്‍റെ പിന്‍പേ നാം ഗമിച്ചിടാമിനി
നുകമണിഞ്ഞനുസരിച്ചവന്‍റെ പിന്‍പേ നാം
അവന്‍പദം പഠിച്ചു പാദം പിന്‍ഗമിച്ചിടാം
2 സല്‍പ്രബോധനത്തിനായി ചെവിയുണര്‍ത്തിടാം
ക്ഷീണരെ ഉണര്‍ത്തുവാന്‍ നാവൊരുക്കിടാം-
3 അവനിയില്‍ ലവണമായി നാമിരിക്കയും
അവനുവേണ്ടി സാക്ഷി ചൊല്ലി നാള്‍കഴിക്കയും
4 ഇക്ഷിതിയില്‍ ദീപമായി ജ്വലിച്ചിടാമിനി
കക്ഷിപക്ഷം ഇക്ഷണം വെടിഞ്ഞിടാം അഹം-
5 ഉയര്‍ന്നതാം മലയ്ക്കു തുല്യരായിരിക്ക നാം
മറച്ചിടാതെ സത്യവേദം ഓതിടാമിനി-
6 കുരിശിലേറി ജീവനെ കൊടുത്ത നാഥനെ
നിണമണിഞ്ഞ തന്‍പാദങ്ങള്‍ പിന്‍ഗമിച്ചു നാം-

Download pdf