Lyrics : M.E.C.യോര്ദ്ദാന് നദിതീരം കവിയുമ്പോള്‍ മനമേ
ഓളങ്ങള്‍ കണ്ടു നീ കലങ്ങണ്ടാ തെല്ലുമേ
1 വെള്ളം പെരുകിയാലുള്ളം പതറേണ്ട
വല്ലഭനേശു നിന് അരികിലുണ്ടല്ലോ-
2 നല്ലോര് വിശ്വാസത്തില്‍ സ്വര്ലോകപാതയില്
കല്ലോലമേടുകളൊതുങ്ങി നിന്നിടും-
3 അന്‍പുള്ള രക്ഷകന് മുന്പില് നടക്കവേ
തുമ്പം വരികിലെന്നു തുണയവനല്ലോ-
4 ഭീതി വേണ്ടൊട്ടുമേ മുമ്പോട്ടു പോക നീ
ഏതു വിഷമവും യേശു തീര്‍ത്തിടും-
5 പാല് തേനൊഴുകിടും പാവന നാട്ടില്‍ നാം
പാര്ത്തിടുമാനന്ദ ഗീതം പാടിടും-
Download pdf