Search Athmeeya Geethangal

673. എന്നെ കരുതുന്ന വിധങ്ങ 
Lyrics : Graham Varghese, Umayattukara
1   എന്നെ കരുതുന്ന വിധങ്ങളോര്‍ത്താല്‍
     നന്ദിയാലുള്ളം നിറഞ്ഞിടുന്നേ
     എന്നെ നടത്തുന്ന വഴികളോര്‍ത്താല്‍
     ആനന്ദത്തിന്‍ അശ്രു പൊഴിഞ്ഞിടുമേ
         
          യേശുവേ രക്ഷകാ നിന്നെ ഞാന്‍ സ്നേഹിക്കും
          ആയുസ്സിന്‍ നാളെല്ലാം നന്ദിയാല്‍ പാടിടും
 
2   പാപക്കുഴിയില്‍ ഞാന്‍ താണിടാതെന്‍
     പാദം ഉറപ്പുള്ള പാറമേല്‍ നിര്‍ത്തി
     പാടാന്‍ പുതുഗീതം നാവില്‍ തന്നു
     പാടും സ്തുതികള്‍ എന്നേശുവിന്ന്-
 
3   ഉള്ളം കലങ്ങിടും വേളയിലെന്‍
     ഉള്ളില്‍ വന്നേശു ചൊല്ലിടുന്നു
     തെല്ലും ഭയം വേണ്ടാ എന്‍മകനേ
     എല്ലാനാളും ഞാന്‍ കൂടെയുണ്ട്-
 
4   ഓരോ ദിവസവും വേണ്ടതെല്ലാം
     വേണ്ടും പോല്‍ നാഥന്‍ നല്‍കിടുന്നു
     തിന്നു തൃപ്തനായി തീര്‍ന്നശേഷം
     നന്ദിയാല്‍ സ്തോത്രം പാടുമെന്നും-
 
5   ക്ഷീണനായി ഞാന്‍ തീര്‍ന്നിടുമ്പോള്‍
     ക്ഷണം യേശു എന്നരികില്‍ വരും
     ക്ഷോണി തന്നില്‍ ഞാന്‍ തളര്‍ന്നിടാതെ
     ക്ഷേമമാകും എന്നേശു നാഥന്‍-
 
6   ദേഹം ക്ഷയിച്ചാലും യേശുവെ നിന്‍
     സ്നേഹം ഘോഷിക്കും ലോകമെങ്ങും
     കാണ്മാന്‍ കൊതിക്കുന്നേ നിന്‍മുഖം ഞാന്‍
     കാന്താ വേഗം നീ വന്നിടണേ-                                      

 Download pdf
48673251 Hits    |    Powered by Oleotech Solutions