Search Athmeeya Geethangal

994. യെരൂശലേമെന്‍ ഇമ്പ വീടേ! എ 
Lyrics : M.V.
യെരൂശലേമെന്‍ ഇമ്പ വീടേ! എപ്പോള്‍ ഞാന്‍ വന്നുചേരും ?
ധരണിയിലെ പാടും കേടും എപ്പോള്‍ ഇങ്ങൊഴിയും?
 
1   ഭക്തരിന്‍ ഭാഗ്യതലമേ പരിമളസ്ഥലം നീയേ
     ദു:ഖം വിചാരം പ്രയത്നം നിങ്കലങ്ങില്ലേ-
 
2   രാവും അന്ധകാരം വെയില്‍ ശീതവും അങ്ങില്ലേ
     ദീപതുല്യം ശുദ്ധരങ്ങു ശോഭിച്ചിടുന്നേ-
 
3   രത്നങ്ങളല്ലോ നിന്മതില്‍ പൊന്നും മാണിക്യങ്ങള്‍
     പന്ത്രണ്ടു നിന്‍ വാതില്‍കളും മിന്നും മുത്തല്ലോ-
 
4   യെരൂശലേമെന്‍ ഇമ്പ വീടേ! എന്നു ഞാന്‍ വന്നു ചേരും
     പരമരാജാവിന്‍ മഹത്ത്വം അരികില്‍ കണ്ടിടും-
 
5   ശ്രേഷ്ഠനടക്കാവുകളും തോട്ടങ്ങളും എല്ലാം
     കാട്ടുവാനിണയില്ലാത്ത കൂട്ടമരങ്ങള്‍-
 
6   ജീവനദി ഇമ്പശബ്ദം മേവി അതിലൂടെ
     പോവതും ഈരാറ്റുവൃക്ഷം നില്‍പതും മോടി-
 
7   ദൂതരും അങ്ങാര്‍ത്തു സദാ സ്വരമണ്ഡലം പാടി
     നാഥനെ കൊണ്ടാടിടുന്ന ഗീതം മാമോടി-
 
8   യെരൂശലേമിന്‍ അധിപനീശോ! തിരുമുന്‍ ഞാന്‍ സ്തുതിപാടാന്‍
     വരും വരെയും അരികില്‍ ഭവാന്‍ ഇരിക്കണം നാഥാ!-        

 Download pdf
33906894 Hits    |    Powered by Revival IQ