യുദ്ധത്തിനു യുദ്ധത്തിനു കേള്‍ക്ക കാഹളം
ശക്തിയോടു ധ്വാനിക്കുന്നു സൈന്യം കൂടണം
യേശുക്രിസ്തു രാജാവാകും സര്‍വ്വഭൂമിയില്‍
സേവകരാം നാമും കൂടെ വാഴും തേജസ്സില്‍
2 ക്രൂശിന് കൊടിക്കീഴില്‍ എങ്ങും ജയം കൊള്ളും നാം
വാശിയില്‍ എതിര്ക്കുന്നവന് വീഴും നിശ്ചയം-
3 സാത്താന് തന്മാ-സൈന്യം കൂട്ടി എതിര് നില്‍ക്കുമോ?
യേശുനാമം കേട്ടിട്ടവര് ഓടിയില്ലയോ ?
4 മായഭക്തി ലോകയുക്തി അല്ല ആശയം
ദൈവാത്മാവും ദൈവവാക്കും അത്രേ ആയുധം-
5 കാഹളങ്ങളെ നാം ഊതി അട്ടഹസിക്കും
അപ്പോള്‍ ഇരുട്ടിന്റെ കോട്ട താനേ വീണിടും-
6 നീതിസൂര്യന് ശോഭയോടുദിക്കും ഉള്ളത്തില്‍
പാടിക്കൊണ്ടനേകര് വരും ജീവ വഴിയില്‍-
7 ഭൂമിയുടെ അറ്റത്തോളം സര്‍വ്വസൃഷ്ടിയും
ദൈവത്തിന് മഹത്ത്വം കണ്ടു വീണു കുമ്പിടും-
8 ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സ്തുതി സ്തോത്രവും
എന്നെന്നേക്കും ദൈവത്തിന്നും പുത്രനാത്മന്നും-