Search Athmeeya Geethangal

1243. അരുമനാഥനേ! തവ  
Lyrics : C.T.M
        
രീതി: മനുജനിവന്‍ ഭാഗ്യവാന്‍
 
അരുമനാഥനേ! തവ പരമജീവനെ മമ
ദുരിതപരിഹാരമായ് കുരിശില്‍ വച്ചതോര്‍ക്കുന്നേന്‍
 
1   പാപം ചെയ്തതോയീ ഞാന്‍ ശാപമായതോ ഭവാന്‍!
     താപം നീക്കുവാന്‍ ദേവകോപം തൂകി നിന്‍റെ മേല്‍-
 
2   മനുജരാകവേ മൃതിവശരായ് കോപപാത്രരായ്
     മനുജനായി നീ ജീവനരുളാന്‍ ദേവ സൂനുവേ-
 
3   ചത്തു ക്രൂശതില്‍ നിന്നോടൊത്തു മര്‍ത്ത്യനാമിവന്‍
     പുത്തന്‍ ജീവനെ നീ താന്‍ ദത്തം ചെയ്തതാല്‍ മമ-
 
4   പുത്തന്‍ കല്ലറയതില്‍ ഭക്തര്‍ വച്ചു നിന്നെയും
     സത്യം നിന്നുടെയടക്കത്തിലെന്നെയും പരം-
 
5   നീയോ ചാവിനെ ജയിച്ചാരംഭമായുയിര്‍പ്പിന്‍
     ജീവനിലെന്നെയുമുയര്‍ത്തി നിന്നോടുകൂടെ-
 
6   ആരോഹണമായി നീ താതന്‍ വലഭാഗത്തു
     മേവുന്നെന്നെയുമവിടാക്കി ഭാഗ്യവാനഹം-
 
7   കല്ലറയെനിക്കിതാ! വെള്ളം തന്നെ സ്നാനത്തില്‍
     നല്ല സാമ്യമുണ്ടടക്കത്തിന്നുമുയര്‍പ്പിനും-        

 Download pdf
34198372 Hits    |    Powered by Revival IQ