Lyrics : G.P.1 യിസ്രായേലിന് ദൈവം യുദ്ധവീരനാം
യെഹൂദയിന് സിംഹം രാജരാജനാം
മൃത്യുവെ ജയിച്ചുയിര്‍ത്ത-തേശുനാഥനാം
നമ്മുടെ നായകന് ക്രിസ്തു മാത്രമാം
ഓ! പോയിടാം ക്രിസ്തുവിന് പിമ്പേ പോയിടാം
ഹാ! പാടിടാം ജയത്തിന് ഗീതം പാടിടാം
2 ഘോരനായ സാത്താന് നമ്മെ മുറ്റിലും
ക്രൂരമായെതിര്ത്തു നില്‍ക്കുമെങ്കിലും
ഭീതിയെന്യേ പോയിടാം കുരിശിന് പാതയില്‍
നീതിമാര്ഗ്ഗമോതിടാം ലോകമെങ്ങും നാം-
3 അന്ധകാരം മന്നില്‍ വ്യാപരിക്കയാല്
അന്ധരായി മര്‍ത്യര്‍ ഹന്ത! മേവുന്നു
അത്ഭുത പ്രകാശത്തിന് ദീപമേന്തി നാം
ആത്മനാഥനേശുവിന് നാമമുയര്ത്തിടാം-
4 അല്ലലേറും കാറ്റും കോളും കണ്ടു നാം
തെല്ലും കലങ്ങേണ്ടതില്ലീ യാത്രയില്‍
വല്ലഭന് യേശു താന്‍ കൂടെയുള്ളതാല്‍
ഹല്ലേലുയ്യാ ഗീതം നാം പാടി പോയിടാം-
![](images/PDF.gif)
Download pdf