Search Athmeeya Geethangal

25. യാഹ്വെ സ്തുതിപ്പിനവന്‍ ശുദ്ധ 
Lyrics : K.V.S.
1   യാഹ്വെ സ്തുതിപ്പിനവന്‍ ശുദ്ധമാം മന്ദിരത്തില്‍
     ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിന്‍
     വൈഹായസ വിതാന ഭംഗി പരിഗണിച്ചു
     മഹേശ്വര സ്തുതികള്‍ ചെയ്തിടിന്‍
 
2   തുല്യമില്ലാത്ത തന്‍റെ വീര്യപ്രവൃത്തി വാഴ്ത്തി
     ഭൂലോകമെങ്ങും പൊടി പാറിടിന്‍
     കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം
     തുള്ളിക്കളിച്ചിടുമാറെന്നാളും
 
3   നിസ്സീമമായ തന്‍റെ തേജസ്സിനൊത്തവണ്ണം
     സല്‍സേവിതന്നു നുതി പാടിടിന്‍
     സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു
     ശാശ്വതനായകനെ വന്ദിപ്പിന്‍.
 
4   പൊന്‍മയമായ വീണക്കമ്പികള്‍ മീട്ടി യാഹിന്‍
     കര്‍മ്മമഹിമയെങ്ങും ഘോഷിപ്പിന്‍
     നിര്‍മ്മലഭക്തിയോടു തന്നെ വണങ്ങിടുവിന്‍
     ധര്‍മ്മസ്വരൂപഭംഗി കാണിപ്പിന്‍
 
5   സത്യേശ്വരന്നു മുമ്പില്‍ നൃത്തം തുടങ്ങിടുവിന്‍
     തപ്പോടു കിന്നരങ്ങള്‍ വായിപ്പിന്‍
    
     കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ
     സാത്താന്‍ നടുങ്ങിടട്ടെ ഹോശന്നാ
 
6   സര്‍വ്വേശ്വരന്‍റെ കൃപയുര്‍വ്യാമനുഭവിക്കും
     ഗര്‍വ്വമകന്ന ജീവി സംഘാതം
     സര്‍വ്വമവന്നു ജയം പാടട്ടെ ഹല്ലെലുയ്യാ
     ദുര്‍വ്വാരഘോഷമുയര്‍ന്നിടട്ടെ.                 

 Download pdf
33906840 Hits    |    Powered by Revival IQ