Search Athmeeya Geethangal

675. യാഹേ! നിന്‍ തിരുവാസമതീവ മനോഹരം 
Lyrics : K.V.I
യാഹേ! നിന്‍ തിരുവാസമതീവ മനോഹരം
 
1   വാഞ്ചിച്ചു മോഹിച്ചു പോകുന്നെന്‍ ഉള്ളം യാഹിന്‍ പ്രാകാരങ്ങളെ
     എന്നാത്മദേഹവും ജീവനാം ദൈവത്തെ ഘോഷിച്ചിടുന്നെന്നും-
 
2   കുരികിലും മീവലും കുഞ്ഞുങ്ങള്‍ക്കായ് വീടും കൂടും കണ്ടെത്തിയല്ലോ
     എന്‍റെ രാജാവുമെന്‍ ദൈവവുമാം യാഹേ നിന്‍ബലി പീഠങ്ങളെ-
 
3   നിന്നാലയെ വസിക്കുന്നവര്‍ നിത്യം ഭാഗ്യം നിറഞ്ഞവരാം
     അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും
     സ്തുതികളില്‍ വസിക്കുന്നോനേ-
 
4   ബലം നിന്നിലുള്ളോര്‍ മനുജന്‍ ഭാഗ്യവാന്‍ ഈ വിധമുള്ളോരില്‍
     മനമതില്‍ സീയോന്‍പുരിയിലേക്കുള്ള പെരുവഴികളുണ്ട്-
 
5   കണ്ണുനീര്‍ താഴ്വരയില്‍കൂടി പോകുമ്പോള്‍ മുറ്റും ജലാശയമായി
     തീര്‍ക്കുന്നവരതു തീരുന്നനുഗ്രഹ പൂര്‍ണ്ണമായ് മുന്‍മഴയാല്‍-
 
6   മേല്‍ക്കുമേല്‍ ആയവര്‍ ബലം കൊള്ളുന്നു സ്വര്‍ഗ്ഗീയശക്തിയതാല്‍
     ചെന്നെത്തുന്നായവര്‍ സീയോനില്‍ ദൈവസന്നിധിയില്‍ മോദാല്‍-             K.V.I

 Download pdf
33907052 Hits    |    Powered by Revival IQ