Search Athmeeya Geethangal

121. യാഹെ സ്തുതിച്ചിടുവിന്‍ എന്‍മന 
Lyrics : T.V.S.
              
രീതി: യേശു എന്‍ തുണയല്ലോ
         
യാഹെ സ്തുതിച്ചിടുവിന്‍ എന്‍മനമേ നന്ദിയോടനുദിനവും
വിശുദ്ധനാമത്തെ വാഴ്ത്തി സ്തുതിക്ക
തന്‍കരുണ മറന്നിടാതെ
 
1   അകൃത്യം ഒക്കെയും മോചിക്കുന്നവന്‍
     രോഗസൗഖ്യം ഏകിടുന്നവന്‍
     നാശത്തില്‍ നിന്നെന്‍ ജീവനെയും
     എന്നേക്കും വീണ്ടെടുത്തതാല്‍-
 
2   ദയയും കരുണയും അണിയിക്കുന്നു
     നന്മകൊണ്ട് തൃപ്തിയേകുന്നു
     യൗവ്വനവും കഴുകനെപ്പോല്‍ പുതുക്കിടുന്നായതിനാല്‍-
 
3   മനമേ ആയുസ്സിന്‍ നാളുകളെല്ലാം
     മാഞ്ഞിടുമേ പൂവിന്‍ സമമായ്
     തന്‍ ദയയോ ഭക്തന്മാര്‍ക്കായ് ഏകുന്നു തലമുറയായ്-
 
4   അവനെന്‍ പ്രകൃതി അറിയുന്നല്ലോ
     മണ്‍മയനെന്നോര്‍ത്തിടുന്നല്ലോ
     ആകയാല്‍ ഞാന്‍ പാടിടുമേ നന്ദിയോടനുദിനവും-

 Download pdf
33906892 Hits    |    Powered by Revival IQ